ഉദുമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അയേണ്‍ വര്‍ക്കുകളിലെ ടെണ്ടറുകളില്‍ ലൈസന്‍സുളള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് ഉടമകളെ കൂടി ഉള്‍പെടുത്തണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസാസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപെട്ടു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ ഉടമകള്‍ വാടകയോടൊപ്പം ജിഎസ്ടി അടയ്ക്കണമെന്നുളള നിയമം റദ്ദ് ചെയ്യണമെന്നും സമ്മളനം ആവശ്യപ്പെട്ടു. പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം സജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി മുഖ്യാതിഥിയായി. സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ എം മുഹമ്മദ് ഫഹീമിനെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന ജോ.സെക്രട്ടറി ഉണ്ണി മഞ്ചേരി സംഘടന റിപ്പോര്‍ട്ടും ജില്ലാ വൈസ് പ്രസിഡന്റ് തോമസ് വി സി അനുശോചന പ്രമേയവും ജില്ല സെക്രട്ടറി സുഗതന്‍ കെ വി റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ദിനേശന്‍ പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സതീശന്‍ കെ സ്വാഗതവും കണ്‍വീനര്‍ വത്സലന്‍ ഉദുമ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം സജേഷ് കുമാര്‍ തൃക്കരിപ്പൂര്‍ (പ്രസിഡന്റ്), അമ്മ സുരേഷ് കാസര്‍കോട്, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് (വെസ് പ്രസിഡന്റുമാര്‍), പി ദിനേശ് നീലേശ്വരം (സെക്രട്ടറി), സതീശന്‍ കെ ഉദുമ, ഉദയന്‍ കുണ്ടംകുഴി (ജോ.സെക്രട്ടറിമാര്‍), ജോസ് മോന്‍ സിറിയക് പരപ്പ (ട്രഷറര്‍).