
കുണ്ടും കുഴിയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ഡി. വിനോദ് കുമാറിനെതിരെ വീണ്ടും നിക്ഷേപ തട്ടിപ്പ് കേസ്.വൻ പലിശ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന നീലേശ്വരം പള്ളിക്കര റോഡിലെ എടമുണ്ടയിൽ സി കെ കരുണാകരന്റെ പരാതിയിലാണ് വിനോദ് കുമാറിനും ജിബി ജി നിധി ലിമിറ്റഡിന്റെ ചീഫ് ഏജൻറ് കുണ്ടുംകുഴിയിലെ രാമചന്ദ്രനുമെതിരെ ബേഡകം പോലീസ് കേസെടുത്തത്.2022 മെയ് 18നും സെപ്റ്റംബർ 12നുമായി രാമചന്ദ്രൻഗ്ലോബൽ ബിസിനസ് ഗ്രൂപ്പിൽ 6 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.പിന്നീട് പലിശയോ മുതലോ തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി വിനോദ് കുമാറിനെതിരെ വിവിധ ജില്ലകളിലായി ആയിരക്കണക്കിന് തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.