പയ്യന്നൂർ : ഉത്തരകേരളത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് വിവിധ ശാസ്ത്ര ആശയങ്ങൾ, സിദ്ധാന്തങ്ങൾ , തത്വങ്ങൾ എന്നിവയെക്കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ ഐ.എസ്.ഡി സീനിയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയത്തിൽ മെഗാ സയൻസ് ആൻറ് ടെക് സ്റ്റേജ് ഷോ അരങ്ങേറി .
വൈകുന്നേരം 5.30 ന് ആരംഭിച്ച പരിപാടി മൂന്നു മണിക്കൂറോളം ശാസ്ത്രം, സാങ്കേതികം, വിജ്ഞാനം, കണക്ക് തുടങ്ങിയ വിഷയങ്ങങ്ങളിലെ മാസ്മരികതയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ചെന്നൈ LMES – Chitti’ യുടെ നേതൃത്വത്തിലായിരുന്നു ‘ബിഗ് ബാങ് ‘ പ്രദർശനം.
സ്റ്റെം (STEM) പാഠ്യ പദ്ധതിയുടെ പ്രായോഗിക തലങ്ങൾ ഈ പരിപാടിയിലൂടെ കാണികൾക്ക് അനുഭവ ഭേദ്യമാക്കി. വിസ്മയക്കാഴ്ച കാണാൻ എത്തിയവരുടെ ബാഹുല്യം വേദിയെ ധന്യമാക്കി. കൃത്രിമ മേഘം, റോക്കറ്റ് വിക്ഷേപണം, എ.ഐ റോബോട്ട് , പേസ്റ്റ് നിർമ്മാണം എന്നിവ വിസ്മയവഹമായിരുന്നു.
സ്ക്കൂൾ ചെയർമാൻ .കെ.എം.അഷ്റഫ് (ഗ്രാൻ്റ് തേജസ് ) ഉൽഘാടനം ചെയ്തു. സി.ഇ.ഒ കെ.പി. മുഹമ്മദ് സഅദ്, സ്ക്കൂൾ പ്രിൻസിപ്പാൾ ടി.പി. സുരേഷ് പൊതുവാൾ, വൈസ് ചെയർമാൻമാരായ എഞ്ചിനീയർ സി. ഷൗക്കത്തലി, ഡോക്ടർ പി.വി അബൂബക്കർ, ഹാജി എം.കെ. തയ്യിൽ, മാനേജർ ഡോക്ടർ അഹമദ് ശാഫി , ട്രഷറർ കക്കുളത്ത് അബ്ദുൽ ഖാദർ, ജോയിൻ്റ് സെക്രട്ടറി കെ.പി. നിസാം,
ഡോക്ടർ ജസ്ന , ലൈല, വൈസ് പ്രിൻസിപ്പാൾ കെ.പി. ദിവ്യ , പി.ടി.എ. പ്രസിഡണ്ട് എം. അബ്ദുൽ റസാഖ്, വൈസ് പ്രസിഡന്റ് ഇർഫാന നബീൽ , ട്രഷറർ എം.എം ശിഹാബുദ്ദീൻ,
പി.ടി.എ.ചീഫ് എക്സിക്യൂട്ടീവ് ഡോ. എ.പി. അബ്ദുൽ ജബ്ബാർ, മറ്റ് ഭാരവാഹികൾ , “ഇസ്ഡാ” പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനത്തെ തുടർന്ന് എൽ ഇ ഡി വാളിന്റെ ദൃശ്യ മികവിൽ എൽ കെ ജി വിദ്യാർത്ഥികൾ അവതരിപ്പിച്ച നയനാനന്ദകരവും അതി മനോഹരവുമായ വിവിധ പരിപാടികൾ അരങ്ങേറി.
തുടർന്ന് ഐ.സ്.ഡി പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ “ഇസ്ഡാ ” യുടെ നേത്യത്വത്തിൽ നടത്തിയ സയൻസ് ആൻ്റ് ടെക്നോളജി ഹാക്കത്തോൺ(ക്ലാസ്സ് 8- 12) മൽസരത്തിലെ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി . വിദ്യാർത്ഥികളുടെ ഹാക്കത്തോൺ അവതരണവും അരങ്ങേറി.
കൂടാതെ സ്ക്കൂൾ പി.ടി.എ , സി.ബി.എസ്.ഇ. സഹോദയ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി.
ഐ എസ് ഡി യിലെ നൂറുൽ ഇസ്സ എന്ന് വിദ്യാർത്ഥി (ക്ലാസ്സ് 9) രചിച്ച ഇംഗ്ലീഷ് നോവൽ ‘ബിയോണ്ട് ദ ബെൽ’ പുസ്തകത്തിന്റെ പ്രകാശനം സ്കൂൾ പ്രിൻസിപ്പാൾ ടി.പി. സുരേഷ് പൊതുവാൾ നിർവഹിച്ചു.
ഐ.എസ് ഡി സ്കൂൾ 36ാം വാർഷികാഘോഷം – “ഫ്ലോറസൻസ് 2025 : സീസൺ 3 ” യുടെ ബാക്കിഭാഗം ഇന്ന് വൈകുന്നേരം 5 മണി മുതൽ നിറഞ്ഞ സദസ്സിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു