The Times of North

Breaking News!

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം

പരപ്പ വാർഡിന്റെ (വാർഡ് 8)ഭാഗമായ പരപ്പ മുണ്ട്യക്കാവ് – തളി ക്ഷേത്രം – കനകപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കനകപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറോളം കുടുംബങ്ങൾക്ക് ആശ്രയമായ പ്രസ്തുത റോഡിന്റെ വലിയൊരു ഭാഗം വാഹന സഞ്ചാരത്തിനും കാൽനടയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം തകർന്നു കിടക്കുകയാണ്. നിരവധി തവണ പ്രദേശവാസികൾ റോഡ് നവീകരണം എന്ന ആവശ്യം ഉന്നയിച്ചുവെങ്കിലും പഞ്ചായത്ത് ഭരണ നേതൃത്വം തിരിഞ്ഞു നോക്കാത്തതിൽ ശക്തമായ പ്രതിഷേധം സമരത്തിൽ ഉയർന്നുവന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി സെക്രട്ടറി സിജോ പി. ജോസഫിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്
കെ. പി. ബാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. ബാലഗോപാലൻ കാളിയാനം, ബിജു ചാമക്കാല, കാനത്തിൽ ഗോപാലൻ നായർ, കണ്ണൻ പട്ളം തുടങ്ങിയവർ സംസാരിച്ചു.
വി. ഭാസ്കരൻ സ്വാഗതവും ബിജു കനകപ്പള്ളി നന്ദിയും രേഖപ്പെടുത്തി.
പ്രതിഷേധ സമരത്തിന്
എ. പത്മനാഭൻ, കുഞ്ഞപ്പൻ പരപ്പച്ചാൽ, ജോണി കൂനാനിക്കൽ,മനോഹരൻ മാസ്റ്റർ, പുഷ്പരാജൻ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, ബാബു വീട്ടിയടി, കണ്ണൻ മാളൂർകയം,ഷെമീം പുലിയംകുളം തുടങ്ങിയവർ നേതൃത്വം നൽകി. വരുന്ന മഴക്കാലത്തിനു മുൻപായി കനകപ്പള്ളി ഗ്രൗണ്ട് ഭാഗത്തെ റോഡ് നവീകരണം പൂർത്തിയാക്കിയില്ലങ്കിൽ,കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണനേതൃത്വത്തിനെതിരെ കനകപ്പള്ളിയിലെ ജനസമൂഹത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ പ്രതിഷേധത്തിൽ മുന്നറിയിപ്പ് നൽകി.

Read Previous

പെരുങ്കളിയാട്ടങ്ങൾ മനുഷ്യ സ്നേഹം ഊട്ടിയുറപ്പിക്കും: ആനക്കൈ ബാലകൃഷ്ണൻ

Read Next

കൊഴുന്തിൽ മഠത്തിൽ വീട്ടിൽ തങ്കമണിയമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73