The Times of North

ഇന്ത്യന്‍ കബഡി ഓര്‍ഗനൈസേഷന്‍ യുഎഇ: ഇ വി മധു പ്രസിഡന്റ് വിജേഷ് ബീംബുങ്കാല്‍ ജനറല്‍ സെക്രട്ടറി

യു എ ഇ: ഓര്‍ഗനൈസേഷന്‍ യുഎഇയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് ദേരയിലുള്ള ഫുഡ് അങ്ങാടി റെസ്റ്റോറന്റില്‍ നടന്നു. കബഡി ഓര്‍ഗനൈസേഷനില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബ്ബ്കളില്‍ നിന്നായി 70 ഓളം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് ഇ വി മധു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മാധവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഹരി പള്ളം വരവ് ചിലവും, ഓഡിറ്റര്‍ വിജേഷ് ബീംബുങ്കാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാമൂഹ്യ രംഗത്തെ മികച്ച ഇടപെടലിന് യുഎഇ ഗവണ്മെന്റിന്റെ ഇന്റര്‍ നാഷണല്‍ പീസ് അവാര്‍ഡ് ലഭിച്ച കബഡി ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന നോയല്‍ അല്‍മേഡയെ ആദരിച്ചു. പ്രസിഡന്റായി ഇ വി മധു (റെഡ് സ്റ്റാര്‍ ദുബായ്), ജനറല്‍ സെക്രട്ടറിയായി വിജേഷ് ബീംബുങ്കാല്‍ ( പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ), ട്രഷറായി ഫഹീം (പൊന്നാനി-02 പൊന്നാനി), വൈസ് പ്രസിഡന്റുമാരായി രഞ്ജിത്ത് എരോല്‍ (പ്രതിഭ എരോല്‍ യു എ ഇ), റോഷന്‍ പിന്റോ (ന്യൂമാര്‍ക്ക് മംഗളൂര്‍), ജോയിന്റ് സെക്രട്ടറിമാരായി ഗിരീഷ് കുക്കു (ഫ്രണ്ട്‌സ് ആറാട്ടുകടവ്), പ്രഗധീസര്‍ പിച്ചൈ പിള്ളൈ (കുടലൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് തമിഴ്നാട്), ജോയിന്റ് ട്രഷറായി സനോജ് അച്ചേരി (അര്‍ജുന അച്ചേരി), ഓഡിറ്ററായി ശ്രീനാഥ് ചന്ദ്രപുരം (ഇഎംഎസ് യുഎഇ) എന്നിവരെ തിരഞ്ഞെടുത്തു.
കബഡി ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ ടെക്‌നിക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ ടെക്‌നിക്കല്‍ കമ്മിറ്റി കൂടി രൂപീകരിച്ചു. സുരേഷ് കാശിയാണ് കണ്‍വീനര്‍, പ്രമോദ് കൂട്ടക്കനി, വിന്ദീപ് കുതിരക്കോട്, മാധവന്‍ പള്ളം, ഹരി പള്ളം എന്നിവരാണ് മറ്റ് അംഗങ്ങള്‍. സുധാകരന്‍ കെ എം, ചന്ദ്രന്‍ പുതിയവളപ്പ്, രാഘവന്‍ മുല്ലച്ചേരി, അശോകന്‍ മുതിയക്കാല്‍, ശിവകുമാര്‍ അച്ചരി, നോയല്‍ അല്‍മേഡ(അച്ചടക്ക കമ്മിറ്റി ).
സെക്രട്ടറി മാധവന്‍ പള്ളം സ്വാഗതവും ട്രഷര്‍ ഫഹീം നന്ദിയും പറഞ്ഞു.

Read Previous

ഹജ്ജ് 2025; അപേക്ഷ സമർപ്പണം തുടങ്ങി; സെപ്തംബർ 9 വരെ അപേക്ഷിക്കാം

Read Next

ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73