
കണ്ണപുരം: ദേശീയപാതയിൽ കല്യാശേരി ഹാജി മൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ മരണപ്പെട്ടു.
തളിപ്പറമ്പ ടൗണിലെ ഇന്ത്യൻ കോഫിഹൗസിലെ ജീവനക്കാരൻ നമ്പ്രാടത്ത് അമൽ (27)ആണ് മരിച്ചത്.രാജരാജേശ്വര ക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മോഹനൻ – സരസ്വതി ദമ്പതികളുടെ മകനാണ്.
ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി വയനാട് കോഫി ഹൗസിൽ ജോലി ചെയ്തിരുന്ന അമൽ ഒരു മാസം മുമ്പാണ് തളിപ്പറമ്പ് കോഫി ഹൗസിൽ ജോലിക്കെത്തിയത്.ഇന്നലെ ഉച്ചവരെ ഇയാൾ ജോലി ചെയ്തതായാണ് വിവരം. സഹോദരങ്ങൾ: അഞ്ജന, അതുൽ.കഴിഞ്ഞ ദിവസം
രാത്രി 10.30 മണിക്കും ഇന്ന് പുലർച്ചെ 3 മണിക്കുമിടയിലായിരിക്കാം അപകടമെന്നാണ് പോലീസ് നൽകുന്ന സൂചന. കേസെടുത്ത കണ്ണപുരം പോലീസ് അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി.