The Times of North

Breaking News!

സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു   ★  പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി   ★  സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ   ★  വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം

അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും

നീലേശ്വരം : നഗരസഭാ പരിധിയിലെ അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും തൃക്കരിപൂർ എം എൽ എ എം രാജഗോപാലൻ നിർവ്വഹിച്ചു. പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി. വി. ശാന്ത അധ്യക്ഷത വഹിച്ചു , വൈസ് ചെയർമാൻ ശ്രീ പി.പി.മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു .സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.പി ലത , പി ഭാർഗവി , വി ഗൗരി , ഷംസുദീൻ അരിഞ്ചിറ ,വാർഡ് കൗൺസിലർ പി.കെ ലത , നഗരസഭ സെക്രട്ടറി മനോജ് കുമാർ .കെ,നവ കേരളമിഷൻ ജില്ല കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, നവകേരളമിഷൻ ആർ.പി. ദേവരാജൻ മാസ്റ്റർ , അഴിത്തല കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ എസ്. ഐ. രാജമോഹനൻ എം , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ കൗൺസിലർമാരായ വിനയരാജ്, അൻവർ സാദിഖ് , ഭരതൻ എം,പി വത്സല, പി.പി. ലത , ശ്രീജ വി.വി, ശ്രീജ പി. കെ മോഹനൻ, സി ഡി എസ് ചെയർപേഴ്സൺ പി.എം സന്ധ്യ,ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ വൈ പി മഞ്ജിമ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ , സന്നദ്ധ പ്രവർത്തകർ , കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഇതിൻ്റെ ഭാഗമായി ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി. നഗരസഭ ക്ലീൻസിറ്റി മാനേജർ എ.കെ പ്രകാശൻ നന്ദി പറഞ്ഞു

Read Previous

ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

Read Next

മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73