കുമ്പള: 1991-കുമ്പള ഹൈസ്കൂളിലെ സ്വപ്നകാലത്തെ ഓർമ്മകൾക്ക് പുതുജീവൻ നൽകുന്ന ഓർമ്മകളുടെ താഴ്വരയിൽ ‘സമാഗമം 2024’ എന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം കൊണ്ട് തുടക്കം കുറിച്ചു. ഡിസംബർ 21 ന് കുമ്പള ഹൈയർ സെക്കൻ്ററിസ്കൂളിൽ വച്ച് നടക്കുന്ന ഈ സംഗമത്തിന്റെ ലോഗോ പ്രകാശനമാണ്, സംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ നിയാസ് അംഗടിമുഗർ ഔദ്യോഗികമായി പ്രകാശിപ്പിച്ചത്.
1991 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷറഫ് കർള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ മഹാത്മ കോളേജ് മാനേജിംഗ് ഡയറക്ടർ കെ.എം.എ. സത്താർ, കേരള ജേർണലിസ്റ്റ്സ് യൂണിയൻ കാസറഗോഡ് ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് മാസ്റ്റർ ഉളുവാർ, പ്രവാസി വ്യാപാരി ബി.എം. അബൂബക്കർ സിദ്ദീഖ് ബംബ്രാണ, ജെ.എച്ച്.എൽ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് മൊയ്തീൻ അസീസ്, ആരിക്കാടി, സാമൂഹിക പ്രവർത്തകൻ നൂർ ജമാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.