The Times of North

Breaking News!

കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.

ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫാണ് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്.

സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്‍റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

അതേസമയം പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നാണ് പൊലീസിന് നിർണായക തെളിവ് ലഭിച്ചത്. ഹോട്ടൽ രജിസ്റ്ററിൽ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദർശക ഡയറിയിൽ നടിയുടെ പേരും ഉണ്ടെന്നാണ് റിപ്പോർട്ട്.

Read Previous

കുമ്പോൽ മഖാം ഉറൂസിൻ്റെ പബ്ലിസിറ്റി കമ്മിറ്റി യോഗം ചേർന്നു.

Read Next

കണ്ണൂർ കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73