The Times of North

Breaking News!

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

എസ്ഐയെ ലോറി കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും കാൽ ലക്ഷം പിഴയും

ബേക്കൽ എസ് ഐ ആയിരുന്ന എം.രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും ,25000രൂപ പിഴയും.പിഴയ sച്ചില്ലെങ്കിൽ 15 മാസം അധികതടവും അനുഭവിക്കണം. പൂച്ചക്കാട് റഹ്മത്ത് റോഡിൽ ബിസ്മില്ല മൻസിൽ കുഞ്ഞാമദിൻ്റെ മകൻ പി. ജലീൽ (39) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി കല്ലിങ്കലിൽവെച്ച് അനധികൃതമണൽ കടത്ത് തടയാൻ ശ്രമിച്ച പ്പോഴാണ് ബേക്കൽ എസ്.ഐ ആയിരുന്ന എം. രാജേഷിനെ മണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഹോസ്ദുർഗ്ഗ് ഇൻസ് പെക്ടർമാരായിരുന്ന പി.കെ സുധാകരനും ടി.പി സുമേഷും അന്വേഷിച്ച കേസ് തുടർ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് യു.പ്രേമനാണ് പ്രോസിക്യൂഷന് വേണ്ടി കെ.ബാലകൃഷ്ണൻ ,ജി.ചന്ദ്രമോഹൻ എന്നിവർ ഹാജരായി.

Read Previous

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

Read Next

ഉത്സവപറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73