നീലേശ്വരം : തെരു സാമൂഹ്യക്ഷേമ ഗ്രന്ഥാലയം എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലർ ഗിരിധർ രാഘവൻ അനുസ്മരണ പ്രഭാഷണവും എം ടി യുടെ പ്രസിദ്ധമായ ” രാണ്ടാമൂഴം” എന്ന നോവലിനെ ആസ്പദമാക്കി ചർച്ചയും നടത്തി. വായനശാല പ്രസിഡൻ്റ് കെ വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ മാസ്റ്റർ, ശോഭനൻ, എ വി ഗീത ടീച്ചർ, ടി എച്ച് പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Tags: M T Vasudevan Nair news