ചീമേനി:നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം നടതിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ചന്തേര പോലീസ് കേസ് എടുത്തു. ചീമേനി പോത്താംകണ്ടത്തെ ആയിഷ ബീവി (36 )യുടെ പരാതിയിലാണ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകൻ വി പി നിസാമുദ്ദീ( 44)നെതിരെ കേസെടുത്തത്. ഡിസംബർ മൂന്നിനാണ് ഇവർ തമ്മിൽ മദാചാര പ്രകാരം വിവാഹിതരായത്. എന്നാൽ ഇക്കഴിഞ്ഞ ജൂൺ 12ന് ആയിഷ ബീവിയുടെ പോത്താണ്ടത്തെ വീട്ടിൽ വച്ച് നിസാമുദ്ദീൻ നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തു കയായിരുന്നു വെന്നാണ് കേസ്.