The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

അനധികൃത മത്സ്യ ബന്ധനം: രണ്ടു ബോട്ട് പിടിയിൽ; 4.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ , ബേക്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ പിടിച്ചെടുത്ത രണ്ടു കർണ്ണാടക ബോട്ടുകളുടെ ഉടമകളിൽ നിന്നും വ്യാഴാഴ്ച നടന്ന അഡ്ജുടിക്കേഷൻ നടപടികൾക്കു ശേഷം കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബ് 4.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിച്ചത്. കർണ്ണാടക ബോട്ടുകളായ ‘അലീസ’, ‘സാഗർ സമ്പത്ത്’എന്നീ ബോട്ടുകളാണ് തൃക്കരിപ്പൂർ തീരത്ത് 12 നോട്ടിക്കൽ മൈലിനുള്ളിൽ ചൊവ്വാഴ്ച രാത്രി 10.45 മണിയോടെ പിടികൂടിയത്.

ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ ആർ. ജുഗ്നുവിന്റെ നിർദ്ദേശപ്രകാരം ഫിഷറീസ് അസിസ്റ്റൻ്റ് രജിസ്ട്രാർ സി.പി ഭാസ്കരന്റെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോർസ്മെന്റ് എസ്.സി.പി.ഒ വിനോദ് കുമാർ,ഷിറിയ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.സി പി. ഒ സൂരജ് കോസ്റ്റൽ വാർഡൻ സജിൻ , തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് സി പി ഒ സുധീർ, കോസ്റ്റൽ വാർഡൻ അനുകേത് , കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബേക്കൽ എസ് സിപി ഒ രാജീവൻ , എസ് സി പി ഒ പവിത്രൻ ,റസ്ക്യൂ ഗാർഡ് മാരായ ശിവകുമാർ, ധനീഷ്, അക്ബർ അലി, പ്രീജിത്ത്, ബിനീഷ് സ്രാങ്ക് നാരായണൻ , വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read Previous

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Read Next

വോട്ടെടുപ്പിന് കാസര്‍കോട് പൂര്‍ണ്ണ സജ്ജം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73