
തളിപ്പറമ്പ്: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവുമായി മൂന്നു പേരെ തളിപ്പറമ്പ് എസ്.ഐ.കെ.വി.സതീശനും സംഘവും അറസ്റ്റു ചെയ്തു. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി ലക്ഷ്മി നിവാസിൽ രാജഗോപാലൻ്റെ മക്കളായ സൺ മഹേന്ദ്രൻ (40), മഹേന്ദ്രൻ (35), മുനീഷ് കുമാർ (33) എന്നിവരെയാണ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരവുമായി അറസ്റ്റ് ചെയ്തത് രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി 8.45 മണിയോടെ പോലീസ് നടത്തിയ റെയ്ഡിലാണ് ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചവൻ പടക്കശേഖരം പിടികൂടിയത്. റെയ്ഡിൽ ഗ്രേഡ് എസ്.ഐ.മാരായ ഷിജോ അഗസ്റ്റിൻ, അരുൺകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു മോഹൻ എന്നിവരും ഉണ്ടായിരുന്നു.