നീലേശ്വരം മടിക്കൈ റോഡരികിൽ ചിറപ്പുറം പാലക്കാട്ട് അനധികൃതമായി നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങൾ നഗരസഭ അധികൃതർ പൊളിച്ചുമാറ്റി. മത്സ്യം പഴം പച്ചക്കറികൾ തുടങ്ങിയവയാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്. പൊതു സ്ഥലം കയ്യേറികൊണ്ടുള്ള കച്ചവടം മൂലം ഇവിടെ ഗതാഗതകുരുക്ക് നിത്യസംഭവമായിരുന്നു. മാത്രവുമല്ല അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ പഴം പച്ചക്കറി വ്യാപാരികളും മറ്റൊരു സമാധികളിലൂടെ ആവശ്യപ്പെട്ടതാണ്. ഇവിടെ സാധനം വാങ്ങാൻ വാഹനങ്ങൾ റോഡിനു മുകളിൽ തന്നെ നിർത്തിയിരുന്നത് മൂലം ഗതാഗതക്കുരുവും അപകടങ്ങളും പതിവായിരുന്നു.നഗരത്തിൽ അനധികൃത കച്ചവടക്കാർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.