കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശിവൻ അറുവാത്ത്, സി കെ രോഹിത്, ശരത് കടിഞ്ഞിമൂല, ശ്രീനി ടി കെ, ഷനീർ കോട്ടിക്കുളം, വിജേഷ് പള്ളിക്കര, സി ജെ സഞ്ജയ്,വിഷ്ണു കടിഞ്ഞിമൂല, രതീഷ് പള്ളിക്കര,സഞ്ജയ് കുമാർ, ഐ വി വിമൽ, കെ പി സുമേഷ്, സൗമ്യ, വിധുല, ആതിര പാലാത്തടം, എൻ വി ബിജേഷ്, ശ്യാം മുങ്ങത്ത്, ബേബി, സജു എന്നിവർ സംബന്ധിച്ചു.