
മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കുളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു.
വാർഡ് കൗൺസിലർ കെ.കെ ബാബുവിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു. സ്ക്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദ് കുഞ്ഞിമാസ്റ്റർ, സ്ക്കൂൾ സീനിയർ അസിസ്റ്റൻ്റ് സതിശൻ മാസ്റ്റർ,പിടിഎ പ്രസിണ്ടന്റ് അനിൽ പള്ളിക്കണ്ടം, എസ്.എം.സി ചെയർമാർ പ്രദീപൻ, മദർ പിടിഎ പ്രസിഡന്റ് വിനീത, വാർഡ് കൗൺസിലർമാരായ വി.വി ശോഭ, രവീന്ദ്രൻ, വിനയരാജ് ഹോസ്ദുർഗ്ഗ് ജനമൈത്രി ഓഫിസർ പ്രദീപൻ കോതോളി ,തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് ബീറ്റ് ഓഫിസർ ജോഷിത്ത്, പ്രോഗ്രാം കോഡിനേറ്റർ മാരായ മഹമൂദ് കോട്ടായി, ശരത്ത് മരക്കാപ്പ്, തുടങ്ങിയവർ സംസാരിച്ചു.
സിയാറത്തിങ്കര ജാമയത്ത് പ്രസിഡന്റ് അഷറഫ് അഷറഫി മൗലവി,മരക്കാപ്പ് മൂകാംബിക ദേവി ക്ഷേത്ര സെക്രട്ടറി സുരേഷ്, മരക്കാപ്പ് ദണ്ഡൻ ദേവസ്ഥാന സെക്രട്ടറി രതിഷ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അദ്ധ്യാപകർ, വികസന സമിതി, പിടിഎ, മദർപിടിഎ, എസ്.എം സി ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തുടങ്ങിയ കമ്മിറ്റി ഭാരാവാഹികളും നാ നൂറോളം നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.