
ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്റ്റാഫ് കൗൺസിൽ ഇഫ്ത്താർ സംഗമവും ആദരിക്കൽ ചടങ്ങും നടത്തി. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു. സ്വരാജ് ട്രോഫി,സമം വനിതാ രത്നം പുരസ്കാരം നേടിയ പഞ്ചായത്ത് പ്രസിഡണ്ടിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉപഹാരം നൽകി. വാർഡ് മെംബർ രാജേന്ദ്രൻ പയ്യാടക്കത്ത്, മുരളി കൃഷ്ണൻ, ഗിരീഷ് ജി.കെ, അബ്ദുൾ റസാക്ക്, അത്താവുള്ള, പ്രദീപൻ കൊടക്കാട് ബാലകൃഷ്ണൻ നാറോത്ത്,ഉഷാദേവി കെ, സുരേഷ് കുമാർ പി.വിഎന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി വിനോദൻ കെ.പി സ്വാഗതം പറഞ്ഞു.