The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും,ഇപിയെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂര്‍: ജാവഡേക്ക‍ർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തുമെന്ന് കെ സുധാകരൻ. ഇ പി യെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും .നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്.ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും.കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത ഉപദേശം.പിണറായിയെ രക്ഷിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ജയരാജൻ ഇത് മറച്ചു വെക്കേണ്ട കാര്യമെന്ന് അദ്ദേഹം ചോദിച്ചു.പാർട്ടിയിലെ അച്ചടക്കനടപടി ഒരാൾക്ക് ബാധകം, ഒരാൾക്ക് ബാധകമല്ല.ഇത്തരത്തിലുള്ള ഒരു പാർട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കും.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു

Read Previous

ചെറുകുന്നിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേരുൾപ്പെടെ അഞ്ചുപേർ മരിച്ചു

Read Next

‘കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം’; കോടതിയിൽ തുറന്നു സമ്മതിച്ച് നിര്‍മാതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73