തിരുവനന്തപുരം: ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എല്‍ഡിഎഫ് ലോക്‌സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിലാണെന്നുംഅദ്ദേഹം പറഞ്ഞു. സിപിഐഎം ഒരു സീറ്റ് ഉപേക്ഷിക്കണം എന്ന് താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ഇപി പറഞ്ഞു. 15 സീറ്റുകളിൽ സിപിഎം മത്സരിക്കും 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൂസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലീഗിനോട് കോണ്‍ഗ്രസ് നീതി കാണിച്ചില്ലെന്നാണ് പ്രതികരണം. ലീഗിനെ രണ്ട് സീറ്റില്‍ നിര്‍ത്തി. ലീഗ് മൂന്ന് സീറ്റ് മാത്രമാണ് ആവശ്യപ്പെട്ടത്. അവരുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് സീറ്റ് നേടി വിജയിക്കുന്നത്. കോണ്‍ഗ്രസ് സീറ്റ് കൊടുത്ത് ലീഗ് മത്സരിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച ഇപി 62ല്‍ ലീഗ് തനിച്ച് മത്സരിച്ച് രണ്ട് സീറ്റ് നേടിയെന്നും ചൂണ്ടിക്കാട്ടി. ലീഗ് തനിച്ച് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഗതികേടിലാകുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
ആര്‍ജെഡി അവരുടെ ആവശ്യം ഉന്നയിക്കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് പ്രത്യേകമായി എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. അഭിപ്രായങ്ങള്‍ പറയുന്നത് തെറ്റായി കാണുന്നില്ല. സീറ്റ് വാഗ്ദാനം ചെയ്തത് ഇപ്പോഴത്തെ കണ്‍വീന്‍ അല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.