നീലേശ്വരം പള്ളിക്കര കറുത്തേ ഗേറ്റിനടുത്ത് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു.
മാതമംഗലത്തെ പ രേതനായ സുരേശിന്റെയും കിഴക്കുംകര മുച്ചിലോട്ടെ വിദ്യയുടെയും മകൾ വന്ദന 22 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ വന്ദേഭാരത് ആണ് ഇടിച്ചത്. വിഷ്ണു ഏക സഹോദരൻ. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
Tags: death Vande Bharat