കോഴിക്കോട് മെഡിക്കല്‍ കോളഡ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സിംഗ് സൂപ്രണ്ട് പിബി അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകി.
അനിതക്ക് നിയമനം നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും. കോടതി വിധി പരിശോധിക്കാൻ എടുത്ത സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകാനുള്ള ഉത്തരവ് അധികം വൈകാതെ ഇറങ്ങുമെന്നാണ് വിവരം.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചു പിബി അനിത സമരത്തിലാണ്. ഇതിനിടെയാണ് പുനര്‍നിയമന ഉത്തരവ് വരുന്നത്. ഐ.സി യു പീഡനക്കേസ് അതിജീവിതയും സമരത്തിന്റെ ഭാഗമായി അനിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ജോലിയില്‍ തിരിച്ചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അനിതയും. അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഇ റിപ്പോര്‍ട്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത് ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.