മടിക്കൈ പ്രവാസി അസോസിയേഷൻ ഷാർജയിൽ ക്ലബ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ
സായി ദാസ് നീലേശ്വരം മത്സരം ഉത്ഘാടനം ചെയ്തു.മടിക്കൈ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ഉണ്ണി മടിക്കൈ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രമോദ് ബങ്കളം രാമകൃഷ്ണൻ മടിക്കൈ,ഉമാവരൻ ദിവാകരൻ മടിക്കൈ ശ്രീധരൻ പി, ബിന്ദുകണ്ണൻ എന്നിവർ സംസാരിച്ചു. സ്പോർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ രഞ്ജിത് ആറ്റിപ്പിൽ സ്വാഗതവും രമ്യ നിധീഷ് നന്ദിയും പറഞ്ഞു. മടിക്കൈയിലെ വിവിധ ക്ലബിന്റെ പേരിൽ പത്തോളം ടീമുകൾ പങ്കെടുത്തു.
മത്സരത്തിൽ ഐ കോണിക് എഫ് സി ഒന്നാം സ്ഥാനവും റെഡ് സ്റ്റാർ കീക്കാംകോട്ട് രണ്ടാം സ്ഥാനവും എ കെ ജി മടിക്കൈ മൂന്നാം സ്ഥാവും നേടി.