ജില്ലയിലെ എന്‍ഡോസള്‍ഫന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യക്തിഗത കഴിവുകള്‍ തിരിച്ചറിഞ്ഞ് സാധ്യതയുള്ള ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണസംവിധാനം വിഭാവനം ചെയ്ത പദ്ധതിയാണ് ഐ ലീഡ്. ഇതിന്റെ ഭാഗമായി കള്ളാര്‍ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ ചെലവില്‍ കുട നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നു. ധന്വന്തരി കേന്ദ്രത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മാസത്തില്‍ ശരാശരി 22 പ്രവര്‍ത്തി ദിനങ്ങള്‍ കണക്കാക്കി പ്രതിദിനം 50 കുടകള്‍ നിര്‍മ്മിക്കുന്ന വിധത്തില്‍ പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീയാകും. ഭിന്നശേഷിക്കാരും തൊഴില്‍ രഹിതരുമായ 10 പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. പ്രവര്‍ത്തന യുണിറ്റ് സജ്ജമാക്കുന്നതിനും പരിശീലനം നല്‍കുന്നതിനുള്ള ചുമതല ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കാണ്.