കാഞ്ഞങ്ങാട്: ഹോട്ടല്‍ ജോലിക്കാരിയായ ഭാര്യയെ ഹോട്ടലില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. കാലിച്ചാനടുക്കം എറളാല്‍ സ്വദേശിയും നീലേശ്വരത്തെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറുമായ ബാലകൃഷ്ണനെയാണ് ഹോ സ്ദുര്‍ഗ് പോലീസ് കരിന്തളത്തെ ഒരു വീട്ടില്‍ വെച്ച് അറസ്റ്റുചെയ്തത്.
ഇന്നലെ വൈകീട്ട് 4.30 ഓടെ ബാലകൃഷ്ണന് ഭാര്യ രാവണേശ്വരം രാമഗിരിയിലെ രാഘവന്റെ മകള്‍ കെ.വി.ലീനയെ(42) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലാണ് പോലീസ് അറസ്റ്റുചെയ്തത്. സെന്‍ട്രല്‍ ചിത്താരിയിലെ മീന്‍ചട്ടി ഹോട്ടലിലെ ജീവനക്കാരിയായ ലീനയെ ഉളിപോലുള്ള ആയുധവുമായി ഹോട്ടലിന്റെ അടുക്കളയിലേക്ക് അതിക്രമിച്ചുകയറിയാണ് രാഘവന് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. ലീനയുടെ ഇടതുകൈമസിലിന് കുത്തിപരിക്കേല്‍പ്പിക്കുകയും വലതുകയ്യിലെ മസിലിൽ രാഘവന് കടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു . സാരമായി പരിക്കേറ്റ ലീനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മാസം മുമ്പ് ബാലകൃഷ്ണന് വീട്ടില്‍ വെച്ച് ലീനയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പോള്ളലേല്പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.