നീലേശ്വരം: ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വിഭാഗം ആൺകുട്ടികളുടെ വടംവലി മത്സരം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ എം ഈശ്വരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗെയിംസ് റവന്യൂ ജില്ലാ സെക്രട്ടറിയും കായിക അധ്യാപികയുമായ പ്രീതി മോൾ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് പി ഹരീഷ് കുമാർ, സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
മൽസരത്തിൽ കോടോത്ത് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.ജി എച്ച് എസ് എസ് കക്കാട്ട് , ജി എച്ച് എസ് എസ് തായന്നൂർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വടംവലി അസോയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് അമ്പലത്തറ, ജില്ലാ കമ്മിറ്റി അംഗം ബാബു കോട്ടപ്പാറ
ഈ മാസം 30 ന് നടക്കുന്ന ഹോസ്ദുർഗ് സബ്ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ നടന്നു.
കെ.വി.ശ്രീഹരി. , എ ആർ ആദിത്യൻ ,കെ. ദേവനന്ദൻ, അഭിനവ്, കെ.എസ് അഭിഷേക്, പി. അഭിനന്ദ്, ഗിരിധർ മോഹൻ, തോമസ്, അഭിനവ് എന്നിവരാണ് മെഡൽ നേടിയ ടീമിലെ അംഗങ്ങൾ. കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ പരിശീലനം നൽകി.