കാഞ്ഞങ്ങാട് :കൂളിയങ്കാൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷത്തിനിടയൽ പൊട്ടിയ ലാത്തി കൊണ്ട് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ (47) കണ്ണിന് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ കൂളിയങ്കാലിലെ മുഹമ്മദ് മുഫ്സീറിനെ (21) അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു.രാത്രിഏഴേകാലോടെയാണ് സംഭവം. കൂളിയങ്കാലിൽ സംഘർഷം നടക്കുന്നുവെന്നറിഞ്ഞ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ മോഹനൻ , പ്രേം രാജൻ എന്നിവയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സംഘർഷത്തിലേർപ്പെട്ട വരെ പിരിച്ചു വിടാൻ ലാത്തിവീശുമ്പോൾ ഇൻസ്പെക്ടറുടെ ലാത്തി പൊട്ടുകയായിരുന്നു. പൊട്ടിയ ലാത്തിയുടെ കഷണം കൈക്കലാക്കിയാണ് മുഹമ്മദ് മുസ്തഫ ഇൻസ്പെക്ടരുടെ കണ്ണിനു കുത്തി പരിക്കേൽപ്പിച്ചത്. ഒദ്യോഗികൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ഇൻസ്പെക്ടറെ ആക്രമിച്ചതിനും സംഘർഷത്തിൽ ഏർപ്പെട്ടതിനുമുൾപ്പെടെ പോലീസ് കേസെടുത്തു. പരിക്കേറ്റ ഇൻസ്പെക്ടർ അജിത്ത് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി . നാലോളം പേരുടെ മർദ്ദനമേറ്റ്പറയുന്ന കൂളിയങ്കാലിലെ മുഹമ്മദ് ഷാക്കിറിനെയും (24) പൊലീസ് ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു.