താമരശ്ശേരിയിൽ 24 കാരൻ ക്യാൻസർ ചികിത്സയിൽ കഴിയുന്ന തന്റ മാതാവിനെ യാതൊരു ദയയുമില്ലാതെ വെട്ടിനുറുക്കിയ അമ്പരപ്പിക്കുന്ന വാർത്തയാണ് നമ്മുടെ മനസുകളിൽ നൊമ്പരമായി നിൽക്കുന്നത്.
തന്റെ മകൻ വലുതായി കുടുംബത്തിനും രോഗിയായ തനിക്കും താങ്ങായി നിൽക്കുമെന്ന് കരുതി സ്വപ്നം കണ്ട് നടന്ന പൊന്നമ്മ…..
24 വയസുവരെ താൻ രോഗിയായിട്ടും തന്റെ മകന്റെ സന്തോഷത്തിനും ഉയർച്ചക്കും വേണ്ടി ജീവിതം മാറ്റിവെച്ച പൊന്നുമ്മ……
എങ്ങിനെ തോന്നിയെടാ നിന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ഉമ്മയുടെ നെഞ്ചകത്തേക്ക് കൊടുവാൾ കുത്തിയിറക്കാൻ…..
നമ്മൾ ഉണർന്നേ പറ്റു…
നമ്മുടെ മക്കളെ ലഹരിയെന്ന മഹാ വിപത്തിൽ നിന്ന് രക്ഷപ്പെടുത്തണമെങ്കിൽ നമ്മർ ഉണർന്നേ പറ്റു .
ജാതി, മത, രാഷ്ട്രീയയത്തിനപ്പുറം ഒറ്റക്കെട്ടായി നിന്ന് ഈ വിപണനെ തുടച്ച് നീക്കിയില്ലെങ്കിൽ ഇന്ന് താമരശ്ശേരിയിൽ നടന്നത് നാളെ എന്റെയും നിങ്ങളുടെയും നെഞ്ച് പിളരില്ലെന്ന് എങ്ങിനെ നമുക്ക് വിശ്വസിക്കാനാവും.
നമ്മുടെ മക്കളുടെ ചുറ്റുപാട് ,കൂട്ട്കെട്ട് എല്ലാം നമ്മൾ പിൻ തുടരണം. മറ്റുള്ളവർ കണ്ട കാര്യം നമ്മോട് പറയുമ്പോയും നമ്മുടെ മക്കളെ തിരുത്താൻ തയ്യാറാവാതെ അത് പറഞ്ഞവനെ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണിന്നുളളത്.
ലഹരി മാഫിയ നമ്മുടെ മക്കളുടെ ചുറ്റും റാന്ത് ചുറ്റുന്നുണ്ട്. ആദ്യം സൗജന്യമായും പിന്നീട് അടിമകളായും മാറ്റിയെടുക്കുന്ന വൻ മാഫിയ ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ ഇടയിലുള സംഘടനകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധികാരികൾ എല്ലാവരും ഒറ്റക്കെട്ടായി ജാഗ്രതയോടെ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചു. ഏതെങ്കിലും ഒരു ലഹരി ദിനത്തിൽ ഒരു പ്രതിക്ഞ എടുത്തു പിരിയുന്നതിനപ്പുറം ഗൗരവത്തോടെ നമ്മൾ കാണണം.
അല്ലാത്ത പക്ഷം
മകൻ അഛനെയും അമ്മയേയും സംഹാദരിയേയും തിരിച്ചറിയാൻ കഴിയാതെ ലഹരിയുടെ പിന്തുണയിൽ കഠാര കത്തിയിറക്കുമ്പോൾ നമ്മൾ ചിന്തിക്കും അതന്റെ നാട്ടിൽ അല്ലല്ലോ….
അതന്റെ മകൻ അല്ലല്ലോ എന്ന്….
എന്നാൽ നാളെ നമ്മുടെ അകത്തളങ്ങളിൽ ബന്ധത്തിന്റെ വിലയ്ക്കപ്പുറം ലഹരിയിലേക്ക് അഭയം പ്രാപിക്കുന്ന ഒരുത്തൻ വളർന്ന് വന്നാൽ അത്ഭുതപ്പെടേണ്ടതില്ല.
ജാഗ്രതൈ…….