The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കാലുകളുടെ ചലനശേഷി നഷ്ട്ടമായി വാടകവീട്ടിൽ ദുരിതം പേറുന്ന വീട്ടമ്മ കരുണയുള്ളവരുടെ സഹായം തേടുന്നു……

സുധീഷ്പുങ്ങംചാൽ

രാജപുരം : വാടകവീട്ടിലെ ദുരിതജീവിതത്തിനൊപ്പം ഇരു കാലുകളുടെയും ചലനശേഷി കൂടി നഷ്ട്ടമാകുന്ന വീട്ടമ്മ എഴുന്നേറ്റ് നടക്കാൻ സുമനസുകളുടെ സഹായം തേടുന്നു…

കള്ളാർ പഞ്ചായത്തിലെ ഒന്നാം മൈൽ വട്ടിയാർ കുന്നിലെ കാടൻ വീട്ടിൽ രാധയാണ് (53) എഴുന്നേറ്റ് നടക്കാനായി അലിവുള്ള മനസുകൾ തേടുന്നത്..

തുണയായി രണ്ട് പെൺ മക്കൾ മാത്രമുള്ള രാധ ഇരു കാലുകളും സന്ധി വാദം മൂലം നിലത്തു കുത്താൻ കഴിയാതെ കഴിഞ്ഞഎട്ടു വർഷമായി ദുരിതജീവിതത്തിലാണ്.

ജീവിതത്തിന്റെ നല്ലനാളുകകളിൽ പ്രതിസന്ധികൾ മാത്രമായിരുന്നു രാധായ്ക്ക് കൂട്ട്..

രണ്ട് പെൺ മക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു.. മറ്റൊരാൾക്ക് പ്ലസ്റ്റുവിന് ശേഷം അമ്മയെ പരിചരിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് വഴിയില്ലാതായി.

മൂത്ത മകൾ ജോലിക്ക് പോയും ഭർത്താവിന്റെ സഹായം കൊണ്ടും കിട്ടുന്ന വരുമാനം കൊണ്ടാണ്‌ രാധയുടെ ചികിത്സഉൾപ്പെടെ ഉള്ള കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്..

വട്ടിയാർ കുന്നിലെ ഒരുവാടക വീട്ടിൽ വീൽ ചെയറിൽ നിരങ്ങിയും ഇളയുടെ മകളുടെ കൈപിടിച്ചും ഒക്കെയാണ് ഈ വീട്ടമ്മ കഴിയുന്നത്..

മംഗലാപുരം ആശുപത്രിയിലാണ്‌ രാധ ചികിത്സതേടുന്നത്.
കാലുകൾകൾക്ക് ചലന ശേഷി ഉണ്ടാകണമെങ്കിൽ ഡോക്ടർമാർ രധയ്ക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനായി വേണ്ടിവരുന്ന പൈസ കണ്ടെത്താൻ കഴിയാത്തതിനാൽ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വരികയായിരുന്നു..

കടം വാങ്ങിയും മറ്റും ചികിത്സനടത്തി വന്നപ്പോൾ ഈ അമ്മയ്ക്ക് കഴിഞ്ഞ അഞ്ചു മാസത്തെ വാടകപോലും നൽകാൻ കഴിഞ്ഞില്ല..

പരസഹായം ഇല്ലാതെ മുറിയിൽ അൽപ്പമെങ്കിലും നടക്കുവാൻ പ്ലാസ്റ്റിക് കസേരയാണ് ആശ്രയിക്കുന്നത്..

നേരത്തെ സ്വന്തം പേരിൽ 20 സെന്റ് ഭൂമിയും അതിൽ ഒരു കൊച്ചു വീടും ഉണ്ടായിരുന്നു വെങ്കിലും മൂത്തമകൾക്ക് തലയിൽ ഉണ്ടായ രോഗം ചികിത്സിക്കുവാനായി അത് ബാങ്കിൽ പണയപ്പെടുത്തി.

എടുത്ത തുക തിരിച്ചടക്കാൻ കഴിയയാതെ വന്നപ്പോൾ അത് കിട്ടിയ വിലക്ക് വിൽക്കേണ്ടിയും വന്നു..

മക്കൾ പ്രായപൂർത്തി ആകുമ്പോഴേക്കും എവിടെ നിന്നെങ്കിലും പത്തു സെന്റ് ഭൂമിയും അതിൽ ഒരു കൊച്ചു വീടും പണിയാം എന്നസ്വപ്ന
വുമായി വാടക വീട്ടിലേക്ക് താമസം മാറിയപ്പോഴാണ്‌ രാധയെ സന്ധി വാദംതളർത്തിയത്..

വട്ടിയാർ കുന്നിലെ വാടകവീട്ടിലേക്ക് ഈഅമ്മയ്ക്ക് തുണയാകാൻ കരുണയുള്ളവർ എത്തുമെന്ന് പ്രതീക്ഷിക്കാം….

രാധയുടെ മകളുടെ ഫോൺ നമ്പർ :9072439533…

Read Previous

പുതുകൈ എടച്ചേരി വീട്ടിൽ പാർവതി അമ്മ അന്തരിച്ചു

Read Next

യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73