ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നീലേശ്വരം നഗരസഭയിലെ ആനച്ചാലിൽ ഹാരിസിന്റെ വീട്ടിലാണ് വ്യാപകമായ നാശ നഷടം സംഭവിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന മിക്സി പൂർണ്ണമായും വീടിനകത്തെ വൈദ്യുതി വയറിങ്ങുകൾ ഭാഗിഗമായുംകത്തി നശിച്ചു.അടുപ്പുമായി ബന്ധിപ്പിച്ച ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് കത്തിയെങ്കിലും ഗ്യാസ് അടുപ്പിലേക്കും സിലിണ്ടറിലേക്കും തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നീലേശ്വരം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ഷംസുദ്ദീൻ അരിഞ്ചിറ വീട് സന്ദർശിച്ചു.