
കാസർകോട്:വീടിനു തീ പിടിച്ചു അടുക്കള പൂർണമായും കത്തിനശിച്ചു.ചെങ്കള പഞ്ചായത്ത് ആറാം വാർസിലെ ചന്ദ്രൻ പാറയിൽ ഷാഫിയുടെ വീടിനാണ് ഇന്നലെ രാത്രി 11.45 ഓടെ തീപിടുത്തം ഉണ്ടായത്. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ ,പത്രങ്ങൾ സ്റ്റൗ എന്നിവ കത്തി നശിച്ചു. കാസർകോട് അഗ്നിരക്ഷ സേന തീ അണച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം കെ രമേഷ് കുമാർ,സീനിയർ ഓഫീസർ സതീശൻ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് അണച്ചത്.