
ബിരിക്കുളം കോളംകുളത്ത് വീട് കത്തി നശിച്ചു. ചോരേട്ട് ദേവസ്യയുടെ വീടിനാണ് ഇന്നലെ രാത്രി ഒരു മണി യോടെ തീ പിടിച്ചത്. അടുക്കളയിലെ ചിമ്മിനിയിൽ ഉണങ്ങാനിട്ട ക്വിൻ്റലോളം
റബർ ഷീറ്റുകൾ കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് അടുക്കള ഉപകരണങ്ങൾ, വയറിംഗ് തുടങ്ങിയവയും പൂർണമായും നശിച്ചു.
കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ കത്തിയമർന്നിരുന്നു. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.