ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്ന വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം പാകം ചെയ്യാൻ കാസർകോട്ട് നിന്നും ഏഴംഗസംഘം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പ്രകാശൻ പരിപ്പുവട ,ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് നാളെ വയനാട്ടിലേക്ക് പോവുക.
സംസ്ഥാന കമ്മിറ്റി അംഗം പുരുഷോത്തൊമ്മൻ ദ്വാരക, ജില്ലാ ജോ: സെക്രട്ടറി കരീം ബേക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങ ളായസവാദ് കുമ്പള, ബാലകൃഷ്ണൻ അനുഗ്രഹ എന്നിവരാണ് സംഘത്തിൽ ഉള്ളത് വയനാട്ടിലേക്ക് പോകുന്ന 7 പേരും പാചക രംഗത്തെ വിദഗ്ധന്മാരാണ്.