ഹോട്ടൽ കുത്തിതുറന്ന് പണം കവർന്ന കേസിൽ പ്രതി ആലക്കോട് കാർത്തികപുരം സ്വദേശി പുതുശേരി ഷിജു (39) വിനെ കണ്ണപുരം എസ്.ഐ.റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തു.
ദേശീയപാതക്കരികിൽമാങ്ങാട്ടെ അമ്പാടി ഹോട്ടലിൽ കഴിഞ്ഞ25 ന് രാത്രിയിൽ അകത്ത് കയറി 15,000 രൂപ കവർന്ന കേസിലാണ് അറസ്റ്റു. ഉടമ കെ.ദീപേഷ് കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാവ് പിടിയിലായത്. മോഷ്ടാവിന് ആലക്കോടും മോഷണ കേസ് നിലവിലുണ്ട്.