
കടുത്ത വേനൽ ചൂടിനെ നേരിടുന്നതിന് പൊതുജനങ്ങൾക്കായി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തൽ ആരംഭിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ഹംസയുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ ഉത്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ എൻ.കെ രത്നാകരൻ,വി.വി സുധാകരൻ,ടി.കുഞ്ഞികൃഷ്ണൻ,വി.മോഹനൻ, കെ.ഭാസ്കരൻ,കരീം കല്ലുരാവി, ഗഫൂർ മുറിയനാവി, വി.സരോജ,എൻ.കെ അനീസ, സുബൈദ ,ബാങ്ക് സെക്രട്ടറി കെ പി.നസീമ, അസി. സെക്രട്ടറി എച്ച്.ആർ പ്രദീപ്കുമാർ, ബാങ്ക് ഓഡിറ്റർ ബി. കുഞ്ഞിരാമൻ,സ്റ്റാഫ് കൌൺസിൽ സെക്രട്ടറി സുജിത്ത് പുതുക്കൈ എന്നിവർ പങ്കെടുത്തു.