അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജെസിഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ യോഗ ടീച്ചേർസ് അസോസിയേഷൻ കാസർകോട് ജില്ലാ സെക്രട്ടറിയും, യോഗ അസോസിയേഷൻ ജില്ലാ ട്രഷററും, ജില്ലാ സ്പോർട്സ് യോഗ പരിശീലകൻ കൂടിയായ തൃക്കരിപ്പൂരിലെ കെ.വി ഗണേഷിനെ ആദരിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻറ് സുരേന്ദ്ര യു പൈ പൊന്നാട അണിയിച്ച് മൊമെൻ്റോ നൽകി. ചടങ്ങിൽ എം.വിനീത്, ജെസിഐ മേഖലാ സെക്രട്ടറി എ.ധനേഷ് ,സെക്രട്ടറി അനൂപ് രാജ്,ട്രഷറർ ദേവദത്തൻ, വരുൺ പ്രഭു എന്നിവർ സംസാരിച്ചു
Tags: news yoga teacher