
ആനച്ചാൽ ഏ കെ ജി വായനശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റ കഥചർച്ച നടത്തി. യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ വി എം മൃദുൽ രചിച്ച കുളെ എന്ന കഥ അധ്യാപകനും നാടകപ്രവർത്തകനുമായ പി വി രാജൻ മാസ്റ്റർ ഉദിനൂർ ആണ് അവതരിപ്പിച്ചത്.
ഓർച്ച എം വിജയന്റെ വീട്ടുമുറ്റത്തു നടന്ന പരിപാടിയിൽ വായനശാല പ്രസിഡന്റ് ടി സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ നീലേശ്വരം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി കൺവീനർ വി ഗൗരി, ടി വി ഭാസ്കരൻ, അനുശ്രീ, ബിന്ദു കെ, ഓർച്ച കരുണാകരൻ, അഭിമന്യു വി വി, എം അശോകൻ എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി ടി വി സജീവൻ സ്വാഗതവും, രഞ്ജിത്ത് എൻ നന്ദിയും പറഞ്ഞു.