
ലൈബ്രറി കൗൺസിലിന്റെ “പുതുവർഷം പുതുവായന” പദ്ധതിയുടെ ഭാഗമായി കണ്ണംകുളം വി.വി. സ്മാരാക വായന ശാല & ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു.
കണ്ണംകുളം തറവാട്ടുമുറ്റത്ത് വെച്ച് നടന്ന ‘ഒ.എൻ വി കവിതയിലെ മാതൃസങ്കല്പം ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുളള പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയ പ്രസിഡണ്ട് വിനോദ് ആലന്തട്ട ഒ.എൻ.വിയുടെ ‘അമ്മ’, ‘ഭൂമിക്കൊരൂ ചരമഗീതം’,
‘ചോറൂണ് ‘ എന്നീ കവിതകളെ മുൻ നിർത്തി വിഷയം അവതരിപ്പിച്ചു. പരിപാടിയിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗം ശോഭന കണ്ണംകുളം, ശാരദ.കെ, ചന്ദ്രൻ കെ, കാട്ടാമ്പള്ളി നാരായണൻ എന്നിവർ സംവദിച്ചു. പ്രസിഡണ്ട് വിജയൻ കുന്നത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലൈബ്രറി സെക്രട്ടറി ഉണ്ണികൃഷ്ണൻ കണ്ണംകുളം സ്വാഗതവും ലൈബ്രേറിയൻ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.