മടിക്കൈ: മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി എസ് ടി മേഖലയില് എരിക്കുളം സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും, സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ചു.പട്ടത്തുമൂല കമ്യുണിറ്റി ഹാളിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ എ ശൈലജ അദ്ധ്യക്ഷത വഹിച്ചു.നാലാം വാർഡ് മെമ്പർ ടി രതീഷ് സംസാരിച്ചു.ഒന്നാം വാർഡ് മെമ്പർ എ.വേലായുധൻ സ്വാഗതവും, ജി എച്ച് ഡി എരിക്കുളം മെഡിക്കൽ ഓഫീസർ ഡോ: സി.എച്ച് മുജീബ് റഹ്മാൻ . നന്ദി പറഞ്ഞു