നീലേശ്വരം ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന അവധിക്കാല ബാസ്ക്കറ്റ് ബോൾ പരീശിലന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമാകുന്നു. ഏപ്രിൽ 1 മുതൽ നീലേശ്വരം മുൻസിപ്പാലിറ്റി യുടെ ചിറപ്പുറത്തുള്ള സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 8 മണി വരെ പരീശിലനം നൽകുന്നത്. 7 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള 25 കുട്ടികൾ പരീശീലനക്യാംപിൽ പങ്കെടുക്കുന്നു. മുൻ കെ എസ് ഇ ബി ബാസ്ക്കറ്റ് ബോൾ താരം പി.ഗോപാലകൃഷ്ണനാണ് പരീശീലനത്തിന് നേതൃത്വം നൽകുന്നത്. മുൻസംസ്ഥാന താരങ്ങളായ ടി.രാധാകൃഷ്ണൻ, ഉത്തര എ എന്നിവർ പരീശിലനത്തിന് സഹായിക്കുന്നു.
കുട്ടികൾക്കുള്ള ജഴ്സി വിതരണത്തിൻ്റെ ഉൽഘാടനം കേണൽ ഇ വി നാരായണൻ നിർവ്വഹിച്ചു . ബി ഏ സി പ്രസിഡൻ്റ് കെ രഘു അധ്യക്ഷതവഹിച്ചു മുഖ്യപരിശീലകൻ പി ഗോപാലക്ഷണൻ, എം.ഗോപിനാഥൻ, ഇ ബൈജു, ടി. രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ബി ഏ സി സെക്രട്ടരി ടി രാജൻ സ്വാഗതം പറഞ്ഞു.