കേരളത്തിൽ ഹിന്ദു ആചാരങ്ങൾക്കും, വിശ്വാസങ്ങൾക്കും എതിരെ തീവ്രമായ കുപ്രചരണങ്ങൾ ഇടതു പക്ഷവും മതതീവ്രവാദികളും ചേർന്നു നടത്തിക്കൊണ്ടിരിക്കുകയാണ്, ഈ കുപ്രചാരണത്തിൽ ഹൈന്ദവ സമൂഹം വീണു പോകാതെ നോക്കേണ്ടത് ഹിന്ദു സമൂഹത്തിന്റെ ഐക്യം ആനുകാലിക കാലത്തിന് ആവശ്യമാണെന്നും ഹിന്ദു ഐക്യ വേദി ആ ദൗത്യം ഏറ്റെടുത്തുകൊണ്ട് മുമ്പോട്ട് പോകുന്ന സംഘടനായാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി കാസർകോട് ജില്ലാ പ്രവർത്തക സമിതി യോഗം ഉദയഗിരി ശ്രീഹരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ തന്ത്രി ഉളിയത്തായ വിഷ്ണു അസ്ര മുഖ്യ പ്രഭാഷണം നടത്തി, തന്ത്രി ബ്രഹ്മശ്രീ കേശവചര്യ, ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ഉദയൻ വയനാട്, ഹിന്ദു ഐക്യവേദി മേഖലാ സെക്രട്ടറി എന്നിവർ സംസാരിച്ചു. എസ്.പി. ഷാജി സ്വാഗതവും മോഹനൻ വഴക്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:ജില്ല
യോഗാനന്ദസരസ്വതി സ്വാമികള്‍, സ്വാമി പ്രേമാനന്ദ, വിഷ്ണു അസ്ര തന്ത്രി, കരുണാകരന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, (രക്ഷധികാരികൾ )
എസ്.പി ഷാജി (പ്രസിഡണ്ട് ), ഗോപാലകൃഷ്ണന്‍ തച്ചങ്ങാട് (വര്‍ക്കിങ് പ്രസിഡണ്ട് )
രാമന്‍ ഉദയഗിരി, കെ വി. കുഞ്ഞികണ്ണൻ കള്ളാർ, അഡ്വ: രമേഷ് യാദവ് ( വൈസ് പ്രസിഡണ്ടുമാർ)
രാജൻ മൂളിയാർ(ജനറല്‍ സെക്രട്ടറി) മോഹനന്‍ വഴക്കോട്, അഡ്വ: മണികണ്ഠൻ (സെക്രട്ടറിമാർ )
കെ.എൻ.ശ്രീകണ്ഠൻ (ട്രഷറർ ), വി.സുധാകരൻ സംഘടന സെക്രട്ടറി
ഗണേഷ് അരമങ്ങാനം, രമ്യ പറക്കില, വിനോദ്.പി വി കല്ലൂരാവി, ഈശാന പിടാരർ നിലേശ്വരം(മെമ്പര്‍മാർ ) തുടങ്ങിയവരെയും തെരത്തെടുത്തു.