The Times of North

Breaking News!

പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്   ★  സംസ്ഥാനത്ത് ഇന്നും ചൂട് ഉയരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  കാസർഗോഡ് ഡോക്ടറുടെ 2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ   ★  എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു   ★  കോടോത്ത് ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു   ★  പ്രഭാ കുമാരി ടീച്ചർ അന്തരിച്ചു   ★  പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.   ★  മൂലപ്പള്ളി സ്കൂളിൽ പഠനോത്സവം : മുനിസിപ്പൽ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു   ★  പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു   ★  കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ടീച്ചർ ഉൽഘാടനം ചെയ്തു.

പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണം പോലീസിനെതിരെഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കാസർകോട്: പൈവളിഗെയിലെ പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണത്തിൽ
പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് സ്വീകരിച്ച നടപടിയിൽ വീഴ്ച്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി നാളെ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്.
നിയമത്തിനു മുമ്പില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
അതേസമയം ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട് . മരിച്ച പ്രദീപിനെതിരെ പെൺകുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകർ രണ്ട് വർഷം മുമ്പ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു.
അന്ന് തുടർനടപടി ഉണ്ടായില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഫെബ്രുവരി 12-നാണ് പൈവളിഗയിൽ നിന്ന് പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും കാണാതായത്. ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് 200 മീറ്റർ മാത്രം അകലെ മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിലായിരുന്നു മൃതദേഹം.

Read Previous

കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Next

കോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: അർജുനൻ തായലങ്ങാടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73