The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

നീലേശ്വരം: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കലും ആവിശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കലും സാമൂഹ്യ ബാധ്യതയാണെന്നും അതാണ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർവഹിക്കുന്നതെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. കോട്ടപ്പുറം ബാഫഖി സൗധത്തിൽ ചെയർമാൻ എൽ ബി നിസാറിന്റെ അധ്യക്ഷതയിൽ ചേർന്ന ശിഹാബ് തങ്ങൾ റിലീഫ് ഉൽഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു നെല്ലിക്കുന്ന്. ചടങ്ങിൽ മഹല്ല് ഇമാമുമാർക്കുള്ള ധന സഹായം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി സി എ റഹിമാൻ വിതരണം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഇ എം കുട്ടി ഹാജി, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, ഫുഹാദ് ഹാജി, റഹീം പുഴക്കര, എൻ പി മുഹമ്മദ്‌ കുഞ്ഞി ഹാജി, കെ എം സി സി നേതാക്കളായ സൈനുദ്ധീൻ കടിഞ്ഞിമൂല, ഇ കെ ഷാഫി, കൗൺസിലർ അൻവർ സാദിഖ്, പെരുമ്പ മുഹമ്മദ്‌, കെ പി ഷാഹി, കുഞ്ഞുട്ടി പടന്ന ,സൈനുദ്ധീൻ അഴിത്തല, സി മുഹമ്മദ്‌ കുഞ്ഞി സംസാരിച്ചു. ഇ കെ മജീദ് സ്വാഗതവും പി ഇസ്മായിൽ നന്ദിയും പറഞ്ഞു

Read Previous

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ സ്നേഹത്തിന്റെ പൊതിച്ചോർവിതരണത്തിന് ഏഴ് വർഷം

Read Next

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73