The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സംസ്ഥാനത്ത് ചൂട് കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൂട് വർധിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് വരെ ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന താപനിലയെത്തുടർന്ന് ഈ ജില്ലകളിൽ മലയോര മേഖലകളിൽ ഒഴികെ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.

Read Previous

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്തു

Read Next

ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ നിരപരാധികളെന്നും ശിക്ഷ ഇളവ് വേണമെന്നും പ്രതികള്‍; വാദം നാളെയും തുടരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!