ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോക് യിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട സ്വദേശി മനോജ് (45) ആണ് മരിച്ചത് . മഞ്ചേശ്വരം എസ് എടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. ഒറ്റയ്ക്കാണ് താമസം. ബോഡിക്ക് 2 ദിവസത്തെ പഴക്കം ഉണ്ട്. ദുർഗന്ധം മൂലം പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.