ജനിച്ചു വളർന്ന നാട്ടിലേക്ക് തിരിച്ചുവരികഎന്നത് മടിക്കൈ ബങ്കളം കക്കാട്ടെ കനത്തിൽ കൃഷ്ണൻ നായരുടെ ആഗ്രഹമായിരുന്നു എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലേക്ക് എത്തിയത് അദ്ദേഹത്തിന്റെ ചേതനേറ്റ ശരീവും. തിങ്കളാഴ്ച രാത്രി ചെറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൃഷ്ണ നായരുടെ ജന്മനാട് കക്കാട്ടാണ്. എന്നാൽ വിവാഹത്തിനുശേഷം ഭാര്യയുടെ നാടായ കരിവെള്ളൂർ പെരളത്തേക്ക് താമസം മാറ്റുകയായിരുന്നു. വർഷങ്ങളായി പെരളത്ത് കുടുംബസമേതം താമസിക്കുന്ന കൃഷ്ണൻ നായർ ജന്മ നാട്ടിലേക്ക് തിരിച്ചുവരാനുള്ള താല്പര്യത്തിലായിരുന്നു. ഇതിനായി വീടു പണിയുന്നതിന് വേണ്ടി പലയിടങ്ങളിലും സ്ഥലങ്ങൾ നോക്കി വരികയായിരുന്നു . എന്നാൽ ചെറുകുന്നിലുണ്ടായ വാഹനാപകടത്തിൽ മകളും മരുമകനും കൊച്ചുമകനും സുഹൃത്തും ഉൾപ്പെടെ കൊല്ലപ്പെടുകയായിരുന്നു. നാട്ടിലേക്ക് വരുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം ഏറെക്കാലമായി കക്കാട്ടെ പൊതുപ്രവർത്തനരംഗങ്ങളിൽ സജീവമായിരുന്നു. രണ്ടുവർഷമായി കക്കാട്ട് കനത്തിൽ തറവാടിന്റെ പ്രസിഡന്റായും കൃഷ്ണൻ നായർ പ്രവർത്തിച്ചുവരികയാണ്.
ചൊവ്വാഴ്ച ഉച്ചയോടെ കക്കാട്ടേക്ക് കൊണ്ടുവന്ന മൃതദേഹം തൂലിക ക്ലബ്ബിൽ പൊതുദർശനത്തിന് വച്ചപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത വൈസ് പ്രസിഡണ്ട് വി പ്രകാശൻ, പാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമപത്മനാഭൻ തുടങ്ങി നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം കരിവെള്ളൂർ പെരളതേക്ക് കൊണ്ടുപോയി.
കൃഷ്ണൻ നായരുടെയും കൊച്ചുമകൻ ആകാശിന്റെയും മൃതദേഹങ്ങൾ കരിവെള്ളൂർ പെരളത്തും സുധാകരന്റെയും ഭാര്യ അജിതയുടെയും മൃതദേഹം കമ്മാടത്തും പത്മകുമാറിൻ്റെ മൃതദേഹം ബന്തടുക്കയിലും സംസ്കരിച്ചു