ചികിത്സയിൽ കഴിയുന്ന മകളുടെ കുട്ടിയെ പരിചരിക്കാൻ പോയഭാര്യയെ ആശുപത്രിയിൽ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ കയറി ബിയർ കുപ്പി കൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ആമ്പേച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് കമ്പല്ലൂരിലെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്.
പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയിലാണ് സംഭവം. കുളിമുറിയില്‍ കയറിയ പ്രതി ഭാര്യയെ മുടിക്കു കുത്തിപ്പിടിക്കുകയും ബീയര്‍ കുപ്പി കൊണ്ട് വയറിന് അടിക്കുകയും പരാതിക്കാസ്പദമായ നെഞ്ചിലിടിക്കുകയും ചെയ്തുവെന്നാണ് പരാതി.