ചെറുവത്തൂർ:വിവാഹം കഴിഞ്ഞതിനു പിറ്റേ ദിവസം മുതൽ ഭർത്താവും മാതാവും ജാതി പേരുപറഞ്ഞും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്തു. തിരുവനന്തപുരം കടകംപള്ളി ഒരുവാതിൽ കോട്ടയിലെ പി മോഹനന്റെ മകൾ എസ്. സ്വാതി (27)യുടെ പരാതിയിൽ കയ്യൂർ നാപ്പച്ചാലിലെ ജനാർദ്ദനന്റെ മകൻ എൻ ജെ ശ്രീജിത്ത്, അമ്മ നാരായണി എന്നിവർക്കെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്. 2019 ജനുവരി 25നാണ് സ്വാതിയും ശ്രീജിത്തും തമ്മിലുള്ള വിവാഹം നടന്നത് വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ ഭർതൃ വീട്ടിൽ താമസം തുടങ്ങിയ സ്വാതിയെ ഭർത്താവും അമ്മയും ചേർന്ന് പീഡിപ്പിക്കുന്നു എന്നാണ് കേസ്.