The Times of North

Breaking News!

വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചു വീണു ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ ശുപാർശ   ★  കെ.നാരായണൻ അന്തരിച്ചു   ★  കേരളകൗമുദി കരിവെള്ളൂർ ഏജൻ്റ് വി.വി.ബാബു അന്തരിച്ചു.   ★  രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ    ★  ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതി ഓഫീസ് തുറന്നു    ★  നീലേശ്വരത്തെ ഫാറൂഖ് ഓട്ടോമൊബൈൽസ് ഉടമ എ അബ്ദുൽ അസീസ് അന്തരിച്ചു   ★  ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി   ★  പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു   ★  മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി... പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്   ★  സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ

ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗേറ്റ്വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത 66 നിര്‍മ്മാണം 2025 ഡിസംബറിൽ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെയും മലബാറിലെയും ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും. 13 ജില്ലകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയും യാത്രാ തടസ്സം മറികടക്കുന്നതിന് സഹായകമാകും. കിഫ്ബി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച റോഡുകളും പാലങ്ങളുമെല്ലാം വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു.

ഒരു പഞ്ചായത്തില്‍ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉണ്ടാകുന്നത് രാജ്യത്ത് ആദ്യമായായിരുിക്കും. അത് ആ നാടിനെ ആകെ മാറ്റിമറിക്കും. ജനജീവിതം കൂടുതല്‍ മെച്ചപ്പെടുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുകയും ചെയ്യും. ഉത്തര മലബാര്‍ ടൂറിസത്തിന് കരുത്ത് പകരാന്‍ ബേക്കല്‍ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Previous

പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

Read Next

ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73