The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനക്ക് അനുമതി നൽകാൻ സർക്കാർ. മദ്യ ഉല്‍പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ആവശ്യത്തെ നേരത്തെ ശക്തമായി എതിർത്ത നികുതി കമ്മീഷണർ അവധിയിൽ പ്രവേശിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. ഏറെ കാലമായി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്താണ് സമ്മർദ്ദം ശക്തമാക്കിയത്.

നിലവില്‍ കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനമാണ് വിൽപ്പന നികുതി. 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 245 ശതമാനം നികുതി. പലഘട്ടങ്ങളിൽ മദ്യവിലകൂട്ടിയതോടെ കെയ്സിന് 400 രൂപയിൽ കുറഞ്ഞ ബ്രാൻഡ് മദ്യം സംസ്ഥാനത്ത് ഇപ്പോൾ വളരെ കുറവാണ്. 42.86 ശതമാനമാണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലെ ആൽക്കഹോളിൻെറ അളവ്. ഇത് 20 ശതമാനമാക്കി കുറക്കുമ്പോള്‍ നികുതി ഇളവ് വേണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാൽ വിൽപ്പനയും കൂടുമെന്നാണ് മദ്യ ഉൽപാദകരുടെവാദം. സ്ത്രീകള്‍, വിനോദ സഞ്ചാരികള്‍, ഐടി പാർക്കുകള്‍ എന്നിവിടങ്ങളിൽ കൂടുതലായി ഇത്തരം മദ്യം വാങ്ങുമെന്നാണ് മദ്യ ഉല്‍പാദകര്‍ ചർച്ചകളിൽ പറയുന്നത്.

കർണാടയിലും ആന്ധ്രയിലും റെഡി ടു ഡ്രിങ്ക് എന്ന രീതിയിൽ വീര്യം കുറഞ്ഞ മദ്യവില്‍പ്പന തുടങ്ങിയിരുന്നു. ഇത് സംസ്ഥാനത്തും തുടങ്ങണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം. എന്നാൽ, രണ്ട് തരം നികുതി കൊണ്ടുവന്നാൽ ഖജനാവിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് നികുതി വകുപ്പ് പറയുന്നത്. വിലകുറഞ്ഞ മദ്യം വിറ്റാൽ നികുതി ചോർച്ച ഉണ്ടാകില്ലേ എന്ന ആശങ്കയും നികുതി കമ്മീഷണർ അജിത് പാട്ടീൽ നേരത്തെ പല ചർച്ചകളിൽ ഉന്നയിച്ചിരുന്നു. പക്ഷെ സർക്കാർ മദ്യ ഉല്‍പാദകരുടെ ആവശ്യം നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

അന്തിമതീരുമാനം എടുക്കാനുള്ള നീക്കത്തിനിടെയാണ് നികുതി കമ്മീഷണർ അവധിയിൽ പോയത്. അവധി അപേക്ഷ നേരത്തെ നൽകിയതാണെന്ന് നികുതി വകുപ്പ് വിശദീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിടുക്കത്തിലെ ഫയൽ നീക്കം മദ്യഉല്‍പാദകരിൽ നിന്നും ഫണ്ട് പിരിവിനാണെന്ന ആക്ഷേപവും ശക്തമാണ്. നവ കേരള സദസ്സിനും കേരളീയത്തിനും മദ്യ ഉല്‍പാദകര്‍ കയ്യയച്ച് സ്പോൺസർഷിപ്പ് തുക നൽകിയെന്ന വിവരമുണ്ട്. അതിനുള്ള നന്ദി സൂചകമായാണ് നികുതി കുറക്കാനുള്ള നീക്കമെന്ന വിവരവമുണ്ട്.

Read Previous

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Read Next

കാസർഗോഡ് വീണ്ടും കുഴൽപ്പണ വേട്ട; കാൽക്കോടി രൂപ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73